അനന്തം അജ്ഞാതം അവർണ്ണനീയം
"അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
നാലപ്പാട്ട് നാരായണ മേനോൻ തന്റെ വരികളിലൂടെ ഉന്നയിച്ച ചോദ്യം മനുഷ്യരാശിക്കുള്ളതാണ്. അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗത്തിരുന്നുകൊണ്ട് സർവലോകങ്ങളേയുംക്കുറിച്ച് പഠിക്കാനും, അറിയാനും ശ്രമിക്കുന്ന മനുഷ്യന്റെ, നിസ്സഹായമായ അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുകയാണിവിടെ. ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കേണ്ടതാണ്. തന്റെ അസ്തിത്വത്തെ സംബന്ധിച്ചുള്ള മഹത്തായ ഈ ചോദ്യത്തിനുള്ള ഉത്തരം ജീവിതത്തിലുടനീളം അന്വേഷിക്കുകയും, തുടർന്ന് അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ലോകത്തോട് വിവരിക്കുകയും ചെയ്ത ഒരു ശാസ്ത്രജ്ഞൻ ചരിത്രത്തിലുണ്ടായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിശാസ്ത്രജ്ഞന്മാരിൽ ഒരാളായ കാൾ സാഗൻ( Carl Sagan). ശാസ്ത്രത്തെ ജനകീയവൽക്കരിച്ചതിൽ ഏറ്റവും മഹത്തായ പങ്ക് വഹിച്ചവരിൽ ഒരാൾ. 1980 കളിൽ ആരംഭിച്ച 'കോസ്മോസ്' എന്ന ടെലിവിഷൻ പരമ്പരയിലൂടെ കോടിക്കണക്കിന് ജനതയുടെ ഹൃദയത്തിൽ, ശാസ്ത്രത്തിന്റെ വിത്തുവിതച്ച വ്യക്തി. ചിന്തകനും, എഴുത്തുകാരനും, ശാസ്ത്രജ്ഞനുമായ കാൾ സാഗനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് അദ്ദേഹം എഴുതിയ Pale Blue Dot(മങ്ങിയ നീല ബിന്ദു)നെക്കുറിച്ചാണ്.
1990 ഫെബ്രുവരി 14ന് വോയജർ 1 എന്ന നാസയുടെ ബഹിരാകാശ പേടകം സൗരയൂഥത്തിൽ നിന്ന് പുറത്തു കടക്കുന്ന സമയത്ത്, അതിന്റെ ക്യാമറ കണ്ണുകൾ ഭൂമിയുടെ അനശ്വരമായ ചിത്രം പകർത്തുകയുണ്ടായി . ആറ് ബില്യൺ കിലോമീറ്റർ അകലെനിന്നുള്ള, Pale Blue Dot എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രമെടുത്തത് കാൾ സാഗന്റെ അഭ്യർത്ഥനപ്രകാരമായിരുന്നു. ഈ ചിത്രത്തിൽ നിന്നാവേശം ഉൾക്കൊണ്ടാണ് അദ്ദേഹം ' Pale Blue Dot: A Vision of the Human Future in Space ' എന്ന പുസ്തകം രചിച്ചത്.
അപാരമായ ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യൻ എന്നത് എത്ര നിസ്സാരനാണെന്ന് ആ ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. മങ്ങിയ നീല ബിന്ദുവായ നമ്മുടെ ഭൂമിയുടെ നാശത്തിന് വഴിവെക്കുന്ന കർമങ്ങൾ ഉപേക്ഷിക്കാനും, വിനയാന്വിതനായി, വിസ്മയഭരിതനായി, തീക്ഷണമായ ആവേശത്തോടെ, നൈമിഷികമായ ഈ ജീവിതത്തെയും, ഉജ്ജ്വലമായ പ്രപഞ്ചത്തെയും Explore ചെയ്തുകൊണ്ട് മുന്നോട്ടുപോവാൻ അത് നമ്മളോട് ആഹ്വാനം ചെയ്യുന്നു. തലക്കനവും, അഹങ്കാരവും കൈമുതലായുള്ളവർകും, അർത്ഥശൂന്യമായ കലഹങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ ചിത്രവും, അതിന് സാഗൻ എഴുതിയ കുറിപ്പും ഒരു പുരസ്കാരമായി നൽകേണ്ടതാണ്. മാത്രമല്ല എല്ലാ വിദ്യാലങ്ങളിലും ഇത് പാഠ്യവിഷയമാക്കുകയും വേണമെന്ന് തോന്നുന്നു. സാഗൻ ചിത്രത്തിനെഴുതിയ പ്രശസ്തമായ വരികൾ ഇങ്ങനെ..
"Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful sagan, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there--on a mote of dust suspended in a sunbeam.
The Earth is a very small stage in a vast cosmic arena. Think of the rivers of blood spilled by all those generals and emperors so that, in glory and triumph, they could become the momentary masters of a fraction of a dot. Think of the endless cruelties visited by the inhabitants of one corner of this pixel on the scarcely distinguishable inhabitants of some other corner, how frequent their misunderstandings, how eager they are to kill one another, how fervent their hatreds.
Our posturings, our imagined self-importance, the delusion that we have some privileged position in the Universe, are challenged by this point of pale light. Our planet is a lonely speck in the great enveloping cosmic dark. In our obscurity, in all this vastness, there is no hint that help will come from elsewhere to save us from ourselves.
The Earth is the only world known so far to harbor life. There is nowhere else, at least in the near future, to which our species could migrate. Visit, yes. Settle, not yet. Like it or not, for the moment the Earth is where we make our stand.
The Earth is the only world known so far to harbor life. There is nowhere else, at least in the near future, to which our species could migrate. Visit, yes. Settle, not yet. Like it or not, for the moment the Earth is where we make our stand.
courtesy:nerdist.com,atlantismagazine.net