ചരിത്രത്തിലേക്ക് നടന്നുകയറിയ അതുല്യ സംരംഭകൻ
ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിൻറെ സ്ഥാപകനും ചെയർമാനുമാണ് ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശാലയാണ് ആമസോൺ.കോം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ ജന പ്രീതിയാർജ്ജിച്ച ആമസോൺ ഇന്നും ഏറ്റവുമധികം അറിയപ്പെടുന്ന ഓൺലൈൻ ബ്രാൻഡുകളിൽ ഒന്നാണ്[.ഒരു ഓൺലൈൻ സൂപ്പർമാർട്ടായി ആമസോണിനെ മാറ്റികൊണ്ടിരിക്കുകയാണ് ബെസോസ്.
1964 ജനുവരി 12ന് ജാക്കലീന്റെയും ടെഡ് ജോര്‍ഗെന്‍സന്റെയും മകനായി ജനനം. ജെഫ് പിറന്നു വീഴുമ്പോള്‍ അമ്മയ്ക്കു പ്രായം 17 വയസ്സ് മാത്രം. ജെഫിനു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണു ജെഫ് അമേരിക്കയിലെത്തുന്നത്.
സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാര്‍ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തില്‍ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോണ്‍ 1996ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.
ആമസോണിന്റെ വളര്‍ച്ച ജെഫിനെ ശതകോടീശ്വരനാക്കിയതോടെ എയര്‍ബിഎന്‍ബി, ഊബര്‍, ട്വിറ്റര്‍ പോലുള്ള നിരവധി കമ്പനികളിലും ജെഫ് നിക്ഷേപം നടത്തി.