പൊതുഗതാഗതം പൂര്‍ണ്ണമായും സൗജന്യമാക്കാനൊരുങ്ങി ലക്സംബര്‍ഗ്

പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യരാജ്യം എന്ന ഖ്യാതി നേടാനൊരുങ്ങി ലക്സംബര്‍ഗ്. രാജ്യത്ത് ഈയടുത്ത് ഭരണത്തിലേറിയ സാവിയര്‍ ബെറ്റലിന്‍റെ സര്‍ക്കാറാണ് ഈ തീരുമാനമെടുത്തത്. ഇതോടെ രാജ്യത്തിന്‍റെ പൊതു ഉടമസ്ഥതയിലുള്ള ബസ്, ട്രെയിന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഇനി പണം നൽകേണ്ടതില്ല.

യൂറോപ്പ്യൻ രാജ്യമായ ലക്സംബര്‍ഗ് അഭിമുഖീകരിക്കുന്ന ട്രാഫിക്ക് കുരുക്ക് പ്രശ്നം പരിഹരിക്കാനാണ് ഈ തീരുമാനം. ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലക്‌സംബര്‍ഗിലെ ആകെ ജനസംഖ്യ ആറ് ലക്ഷമാണ്.