മുംബൈയിൽ നിന്ന് യുഎഇയിലേക്ക് കടലിനടിയിലൂടെ ട്രെയിൻ യാത്ര

മുംബൈ-യു à´Ž à´‡  റൂട്ടിൽ കടലിനടിയിലൂടെ ഒരു ട്രെയിന്‍ യാത്ര. സമുദ്രത്തിനടിയിലൂടെ രണ്ടായിരം കിലോമീറ്റര്‍ നീളുമുള്ള റെയില്‍ പാതയ്ക്കുള്ള സാധ്യത പഠിക്കുകയാണ് യുഎഇ. മുംബൈ - ഫുജൈറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിമാന - കപ്പല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് സമാന്തരമായി സമുദ്രജല ട്രെയിന്‍ സര്‍വ്വീസും നിലവിൽ വരും.

യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. ഇന്ത്യ - യുഎഇ കോണ്‍ക്ലേവില്‍ യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അല്‍ സിഹിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍ സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തിയത്.