അപ്പോളോ ഹോസ്പിറ്റൽസ് കേരളത്തിലേക്ക്

അപ്പോളോയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കേരളത്തിലേക്ക്. അഡ്‌ലസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അങ്കമാലിയിലാണ് 250 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അപ്പോളോ ഹോസ്പിറ്റല്‍സ് സ്ഥാപിക്കാനൊരുങ്ങുന്നത്. 

അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിനോട് ചേര്‍ന്നായിരിക്കും അപ്പോളോ അഡ്‌ലസ് ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി  പ്രവർത്തനത്തിനൊരുങ്ങുന്നത്. അപ്പോളോയ്ക്ക് അഡ്‌ലക്‌സുമായി ഓപ്പറേഷന്‍സ് & മാനേജ്‌മെന്റ് കരാറായിരിക്കും ഉണ്ടാകുക.

ചികിത്സാ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിലൊന്നാണ്  അപ്പോളോ ഗ്രൂപ്പ്.