രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം നല്‍കുന്ന നഗരം ബെംഗളൂരു

ഇന്ത്യയില്‍ ഏറ്റവും ഉയർന്ന ശമ്പളം നല്‍കുന്ന നഗരം ബെംഗളൂരു ആണെന്ന് റിപ്പോർട്ട്. ഹാര്‍ഡ്വേയര്‍ ആന്‍റ് നെറ്റ്വര്‍ക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നഗരത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നത്.  à´ˆ മേഖലയിലെ തൊഴിലാളികൾക്ക് പ്രതിവർഷം ശരാശരി 11.67ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ലഭിക്കുന്നത്.  എന്നാൽ രണ്ടാമനായി നില്‍ക്കുന്നത് മുംബൈ ആണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലിങ്ക്ഡിന്‍ നടത്തിയ പഠനത്തിലാണ് ശമ്പളകാര്യത്തിലെ കണക്കുകൾ കണ്ടെത്തിയത്. മുംബൈയില്‍ ടെക്കികള്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം ഒമ്പത് ലക്ഷം രൂപയാണ്. മുംബൈയ്ക്ക് തൊട്ട് പിന്നിലായി മൂന്നാംസ്ഥാനത്തുള്ള ദില്ലിയില്‍ 8.99 ലക്ഷം രൂപ  പ്രതിവര്‍ഷം ശരാശരി ശമ്പള ഇനത്തില്‍ ടെക് മേഖലയിലുള്ളവർക്ക് ലഭിക്കുന്നു.