വിശന്നു വലയുന്നവർക്ക് കൈത്താങ്ങായി റോബിൻ ഹുഡ് ആർമി

വീടില്ലാത്ത 150 ആളുകൾക്ക് ഭക്ഷണം കൊടുത്തുകൊണ്ട് ആരംഭിച്ചതാണ് റോബിൻ ഹുഡ് ആർമിയുടെ ദാരിദ്ര നിർമാർജന പ്രവർത്തനങ്ങൾ. ലോകത്തിലെ 80 നഗരങ്ങളിൽ 2.75 ലക്ഷം നിർധനരായ ആളുകൾക്ക് ഈ സംഘം ഭക്ഷണം നൽകിവരുന്നു. ഭക്ഷണശാലകളുമായി ബാക്കി വരുന്ന ദക്ഷണം ശേഖരിച്ച് ദരിദ്രർക്ക് നല്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോബിൻ ഹുഡ് ആർമിക്ക് ഔട്ട്ലെറ്റുകൾ ഉണ്ട്. വോളന്റീയേഴ്സ് ടീമുകളായി തിരിഞ്ഞാണ് ഭക്ഷണം ശേഖരിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്നത്. റോബിൻ ഹുഡ് ആർമിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കുന്നു.
കേരളം നേരിട്ട മഹാപ്രളയത്തിൽ ഇൻഡിഗോ പോലുള്ള കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് ദുരിതബാധിതർക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കുകയുണ്ടായി. കൂടാതെമിഷൻ 1 മില്യൻ എന്ന പ്രോജക്ടിലൂട നിരവധി പേർക്ക് സഹായം ലഭ്യമാക്കുകയും ചെയുന്നുണ്ട്.