പ്രസാധകരെ തപ്പിനടന്ന് ബുദ്ധിമുട്ടേണ്ട; മലയാളി എഴുത്തുകാർക്ക് വലിയ അവസരങ്ങളൊരുക്കി ആമസോൺ

മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ നേരിട്ടുളള പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണ് ആമസോണിന്‍റെ ഇ-ബുക്ക് വിഭാഗമായ കിന്‍ഡില്‍. മലയാളം, തമിഴ്, ഹിന്ദി, മറാഠി, ഗുജറാത്തി ഭാഷകളിലുളള കൃതികളാണ് ആമസോൺ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.

ഇ-ബുക്ക് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 70 ശതമാനം വരെ എഴുത്തുകാര്‍ക്ക് റോയല്‍റ്റി ഇനത്തില്‍ ലഭ്യമാക്കുമെന്ന് ആമസോൺ അധികൃതർ അറിയിച്ചു. എഴുത്തുകാര്‍ക്ക് നേരിട്ട് കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരമൊരുക്കുന്ന കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിങ്ങിലേക്കാണ് (കെഡിപി) അഞ്ച് ഭാഷകളിലുളള പ്രസിദ്ധികരണങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുളളത്.

മലയാളി എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണ് ആമസോണ്‍ കിന്‍ഡിലിലൂടെ ലഭിക്കുന്നത്.