ഇലക്ട്രിക്ക് സൈക്കിൾ അവതരിപ്പിച്ച് പോര്‍ഷെ

ജര്‍മ്മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കാളായ പോര്‍ഷെ ഇലക്‌ട്രിക്ക് സൈക്കിള്‍ പുറത്തിറക്കുന്നു. രണ്ടു പുതിയ ഇലക്‌ട്രിക് ബൈസിക്കിളുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.പോര്‍ഷ ഇ ബൈക്ക് സ്‌പോര്‍ട്ട്, പോര്‍ഷ ഇ ബൈക്ക് ക്രോസ് എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 

മികച്ച പെര്‍ഫോമന്‍സ് ഉറപ്പുവരുത്തുന്നതിന് ഫുള്‍ സസ്‌പെന്‍ഷന്‍ കാര്‍ബണ്‍ ഫ്രെയിം, കരുത്തുറ്റതും പുതു തലമുറയില്‍പ്പെട്ടതുമായ 'ഷിമാനോ' മോട്ടോര്‍, 'മഗൂറ' ഹൈ പെര്‍ഫോമന്‍സ് ബ്രേക്കുകള്‍ എന്നിവ ഇലക്‌ട്രിക് ബൈക്കുകളുടെ സവിശേഷതകളാണെന്ന് കമ്പനി  പറയുന്നു.

ഇലക്‌ട്രിക് ബൈക്ക് വിദഗ്ധരായ റോട്ട്‌വൈല്‍ഡുമായി സഹകരിച്ചാണ് രണ്ട് മോഡലുകളും വികസിപ്പിച്ചിരിക്കുന്നത്.  വ്യത്യസ്‌ത പാതകളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ഷ ഇ ബൈക്കുകൾ നിർമിച്ചിരിക്കുന്നത്. തല്‍ക്കാലം യൂറോപ്പില്‍ മാത്രമായിരിക്കും ഈ ഇലക്ട്രിക് ബൈക്കുകള്‍ ലഭിക്കുക എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.