News
മെയ് ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍; നിർദ്ദേശം നൽകി ജോ ബൈഡന്‍
പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിനകം കൊവിഡ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആദ്യ 100 ദിവസത്തിനുള്ളില്‍ 10 മില്യണ്‍ വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ലക്ഷ്യമിട്ടതെന്നും 60ാം ദിവസത്തിലെത്തുമ്പോൾ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിന് മുൻപ് കൊവിഡ് വാക്‌സിനുകള്‍ നല്‍കണമെന്നാണ് ബൈഡന്‍ സ്റ്റേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച് ഒരു വര്‍ഷം തികയുന്ന വേളയിലാണ് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയത്. അവസരം എത്തുമ്പോൾ എല്ലാവരും വാക്‌സിനെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 5,27,726 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.