കാര്‍ബണ്‍ ഡയോക്സൈഡ് എമിഷന്‍ ചെറുക്കുന്ന ടെക്നോളജിയുണ്ടോ? വന്‍തുക സമ്മാനവുമായി ഇലോണ്‍ മസ്ക്
കാര്‍ബണ്‍ ഡയോക്സൈഡ് പിടിച്ചെടുക്കാനുള്ള മികച്ച ടെക്നോളജിക്ക് വന്‍തുക പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. 10 കോടി ഡോളറാണ് സമ്മാനത്തുക. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡയോക്സൈഡ് പിടിച്ചെടുക്കുന്നത് പരിസ്ഥിതിക്ക് അനിവാര്യമാണെന്നാണ് ഇലോണ്‍ മസ്ക് വിശദമാക്കുന്നത്. ഇതിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ഇത്തരമൊരു സമ്മാനവുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയത്.
ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ അനുസരിച്ച് കാര്‍ബണ്‍ പുറന്തള്ളുന്നത് കുത്തനെ കൂടുന്നതായാണ് റിപ്പോര്‍ട്ട്. സീറോ എമിഷന്‍ ടാര്‍ഗെറ്റില്‍ എത്താനായി പുറന്തള്ളുന്ന കാര്‍ബണ്‍ പിടിച്ചെടുക്കുക തന്നെവേണമെന്നാണ് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും വിശദമാക്കുന്നത്. സമ്മാനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.