News
ആർ.ടി.പി.സിആർ ടെസ്റ്റിന് ഇനിമുതൽ 1500 രൂപ
കേരളത്തിൽ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. കോവിഡ് ആർ.ടി.പി.സിആർ ടെസ്റ്റിന് ഇനിമുതൽ 1500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയും നൽകിയാൽ മതി. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഈ നിരക്ക്.കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയും അന്റിജൻ ടെസ്റ്റിന് 325 രൂപയുമാണ് കുറച്ചത്.
ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും, ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.