News
വാക്സിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യയ്ക്കാകും : ബില്‍ ഗേറ്റ്സ്.
കോവിഡ് വാക്സിന്റെ (Covid19 Vaccine) നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഇന്ത്യ മുന്‍നിര വാക്സിന് നിര്‍മാതാവാണെന്നും അതുകൊണ്ടുതന്നെ കൊറോണ (covid19) വാക്സിന് നിര്‍മ്മിക്കുന്നതില്‍ ഇന്ത്യന്‍ സഹകരണം ആവശ്യമാണെന്നും ബില്‍ ഗേറ്റ്സ് (Bill Gates) പറഞ്ഞു.
മുന്‍നിര വാക്സിന് നിര്‍മ്മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് വാക്സിന് എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്നും പുറത്തിറങ്ങുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.