ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കമലാ ഹാരിസ് കാലി ഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്.

രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയും ധൈര്യശാലിയായ പോരാളിയുമായ കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. അമേരിക്കയിലെ സുപ്രധാന പദവിയിലേക്ക് മല്‍സരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണ് 55 കാരിയായി കമല ഹാരിസ്. ചെന്നൈയില്‍ നിന്നുള്ള ശ്യാമളാ ഗോപാലന്റെയും ജമൈക്കന്‍ വംശജനായ ഡൊണല്‍ഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്.