ഫോണ്‍ വിളിക്ക് മുന്‍പുള്ള കൊറോണ സന്ദേശം ബിഎസ്എന്‍എല്‍ നിർത്തി

ഫോണ്‍ വിളിക്കുന്ന സമയത്ത് കേള്‍ക്കുന്ന കോവിഡ് ബോധവല്‍ക്കരണ സന്ദേശം നിര്‍ത്താന്‍ ബി എസ് എന്‍ എല്‍. തീരുമാനിച്ചു. കോവിഡ് സന്ദേശങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കിയതായി പരാതി കിട്ടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ദുരന്ത സാഹചര്യത്തില്‍ അതാവശ്യങ്ങള്‍ക്കായി ആളുകള്‍ വിളിക്കുമ്പോൾ മിനിറ്റുകള്‍ നീണ്ട സന്ദേശം അത്യാവശ്യക്കാരുടെ ഒരുപാട് സമയം നഷ്ട്ടപെടുത്തുണ്ട് ആംബുലന്‍സിനു വിളിക്കുമ്പോൾ പോലും ഈ സന്ദേശം കേൾക്കാറുണ്ട്. കേന്ദ്ര നിര്‍ദേശപ്രകാരമാണ് സന്ദേശം വെച്ചിരിക്കുന്നത്. നെറ്റ്‌വര്‍ക്ക് കമ്പനികൾക്ക്ഇ വ ഒഴിവാക്കാന്‍ സാധിക്കില്ല. ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണിത് നിര്‍ത്തിയത്.

ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ബോധവത്കരണ സന്ദേശം നിര്‍ത്തണമെന്ന് ആവശ്യം നിരവധിവധിപേർ സാമൂഹികമാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു.