1.7 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ

കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ.  രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും.

രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു. ഒരു അംഗത്തിനാണ് അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കുക. ഇതോടൊപ്പം ഒരു കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി നൽകും. ‘പ്രധാനമന്ത്രി കല്യാൺ യോജന’ പദ്ധതി പ്രകാരമാണിത്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചത്.