കൊറോണ വൈറസ്; നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നാല്‍ ക്രിമിനല്‍ക്കേസ്

കൊറോണ ബാധയെ തുടര്‍ന്നോ സംശയത്തെ തുടര്‍ന്നോ ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ ക്രിമിനല്‍ക്കേസ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിക്കും .

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങളും ഇറക്കി . അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് നിരുത്സാഹപ്പെടുത്തും . കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം . പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ജനം ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.