കൊറോണ വൈറസ്; മുൻകരുതലുകൾ അറിയാം
സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS-CoV-2 ) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 ( COVID-19 ) (Corona Virus Disease -2019).[8] 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.[രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.[രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
ലോകാരോഗ്യസംഘടന 2020 ആഗസ്റ്റ് 7 ന് പുറത്തിറക്കിയ ഇടക്കാല മാർഗനിർദേശത്തിലെ കേസ് നിർവചനമനുസരിച്ചുള്ള കോവിഡ്-19 രോഗലക്ഷണങ്ങൾ ചുവടെ തന്നിരിക്കുന്നു.
രോഗ ലക്ഷണങ്ങള്‍:
- പനി, ശ്വാസതടസ്സം, ചുമ, ക്ഷീണം, കഫം ചുമച്ചു തുപ്പുക, വയറിളക്കം എന്നിവ രോഗ ലക്ഷണങ്ങളിൽപ്പെടുന്നു
- ഇൻക്യൂബേഷൻ പീരിയഡ് ഒന്ന് മുതൽ രണ്ടാഴ്ച്ച വരെയാകാം (സ്ഥിരീകരിച്ചട്ടില്ല)
- ചിലരിൽ രോഗ ലക്ഷണങ്ങൾ പുറത്തു കാണണമെന്നില്ല
എടുക്കേണ്ട മുന്‍കരുതലുകള്‍
- പതിവായി കൈ കഴുകുക
- ചുമക്കുമ്പോൾ മൂക്ക് മറയ്ക്കാൻ ശ്രദ്ധിക്കുക
- മൂക്ക് പൂർണമായി മറയ്ക്കാൻ മാസ്‌ക് ഉപയോഗിക്കുക (രോഗ സാധ്യത കൂടുതൽ ഉള്ള സ്ഥലങ്ങളിൽ)