സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ 'ബോഡിഗാർഡ്'

സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളുടെ വാർത്തകൾ കഴിഞ്ഞ കുറേ കാലങ്ങളായി നാം മാധ്യമങ്ങളിലൂടെ കാണാറുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും സ്ഥലത്ത് ഏതെങ്കിലും ഒരു സ്ത്രീ ആക്രമണം നേരിട്ട ഒരു സംഭവമെങ്കിലും റിപ്പോർട്ട് ചെയ്യാതെ ഒരു ദിവസവും കടന്നു പോകാറില്ല. മാത്രമല്ല ഓരോ ദിവസവും കഴിയുമ്പോഴും ആക്രമണങ്ങളുടെ എണ്ണവും, തീവ്രത  കൂടി വരുന്നു എന്ന് തന്നെ പറയാം.  അതിക്രൂരമായ ആക്രമണ പരമ്പരകളുടെ à´ˆ കാലഘട്ടത്തിൽ à´…à´µ തടയാൻ എന്തൊക്ക മാർഗ്ഗങ്ങളാണ് നാം തേടേണ്ടത് എന്ന ചോദ്യം നിരന്തരം പൊതു സമൂഹം ചർച്ച ചെയ്യുന്നു.  


പ്രിയപ്പെട്ടവർ നേരിട്ട ഒരു തിക്താനുഭവത്തിൽ നിന്നാണ് രാകേഷ് തന്റെ സംരംഭയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ചെറുക്കാൻ ഉപയോഗിക്കുന്ന പെപ്പർ സ്പ്രേ സ്വന്തമായി നിർമിച്ച് വിൽക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സംരംഭം. വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന à´ˆ ഉൽപ്പന്നം 'Bodyguard' പെപ്പർ സ്പ്രേ എന്ന പേരിൽ നമ്മുടെ നാട്ടിലെ ജനങ്ങളിലേക്കെത്തിച്ച് സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ à´ˆ സംരംഭകൻ ശ്രമിക്കുന്നു. 

MBA പഠനത്തിന് ശേഷം ഒരു മെഡിക്കൽ റപ്പായി തുടക്കം. പിന്നീട് പ്രവാസത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ. ശേഷം ഇൻഷുറൻസ് മേഖലയിലേക്ക് ചുവടു വയ്ക്കുന്നു. എന്നാൽ തന്റെ ഭാര്യക്ക് തെരുവിൽ ഉണ്ടായ ഒരു മോശം അനുഭവം ജീവിതത്തിന്റ ഗതി മാറ്റുകയാണുണ്ടായത്. à´† ദുരനുഭവത്തിൽ നിന്നാണ് പെപ്പർ സ്പ്രേ എന്ന ആശയം രാകേഷിന്റെ മനസ്സിൽ ഉദയം ചെയ്യുന്നത്. ഒരു ബിസിനസ് എന്നതിലുപരി സ്ത്രീജനങ്ങൾക്ക് നൽകാൻ സാധിക്കുന്ന ഒരു കരുതലാണ്, ഒരു സുരക്ഷാ കവചമാണ് à´ˆ പെപ്പർ സ്പ്രേ എന്ന് രാകേഷ് ഉറച്ച് വിശ്വസിക്കുന്നു. 

ഏത് സമയത്തും, ഏത് സ്ഥലത്തും സധൈര്യം ഏതു വ്യക്തിക്കും സഞ്ചരിക്കാനുള്ള സാഹചര്യമാണ് Bodyguard പെപ്പർ സ്പ്രേ ഉപയോഗിക്കുന്നതിലൂടെ കൈവരുന്നത്. സ്ത്രീകൾക്കും, പ്രായമായവർക്കും, പണം കൈകാര്യം ചെയ്യുന്നവർക്കും, സഞ്ചാരികൾക്കും എളുപ്പം ഉപയോഗിക്കാവുന്ന ഒരു മികച്ച Self Defense Tool ആണ് ഇത്. അക്രമികളെ നേരിടാനുള്ള ശാരീരിക ശേഷി എല്ലാ സ്ത്രീകൾക്കും ഉണ്ടായെന്നു വരില്ല. 

എല്ലാവർക്കും മാർഷ്യൽ ആർട്സ് പഠിക്കാനും സാധിക്കില്ല. ഇവർക്കൊക്കെ സഹായകരമായ ഒരു ഉല്പന്നമാണ് Bodyguard. ഇത് എതിരാളികൾക്ക് നേരെ കൃത്യമായി പ്രയോഗിച്ചാൽ അവരുടെ കണ്ണിൽ എരിച്ചിലുണ്ടാക്കും. കുറച്ചുനേരത്തേക്ക് കണ്ണു കാണാനാവാത്ത അവസ്ഥയുമുണ്ടാക്കും. ആ സമയം കൊണ്ട് എളുപ്പത്തിൽ രക്ഷപ്പെടുകയോ, മറ്റുള്ളരെ വിവരം അറിയിക്കുകയോ ചെയ്യാൻ സാധിക്കും. എല്ലാവിധ ശാരീരിക ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും ഫലപ്രദമായ ഒരു ഉപാധികളിലൊന്നാണ് ഇത്

Bodyguard പെപ്പർ സ്പ്രേ ഉപയോഗിച്ച് രക്ഷ നേടിയ അനവധി വ്യക്തികളുടെ അനുഭവങ്ങൾ രാകേഷ് പങ്കുവയ്ക്കുന്നുണ്ട്. ഇവരിൽ ചിലർ ഈ പ്രൊഡക്ടിന്റെ അംബാസിഡർമാരായി മാറിയ കഥയും ഉണ്ട്. തീർച്ചയായും ഈ സംരംഭകന്റെ ജീവിതയാത്രയും അദ്ദേഹം വിഭാവനം ചെയ്ത ആ ഉത്പന്നത്തെക്കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. സമൂഹത്തിൽ ക്രിയകമായ ഒരു മാറ്റം കൊണ്ടുവരാൻ ഇത്തരം സംരംഭങ്ങളും, ആശയങ്ങളും ഒരനിവാര്യതയാണ്.