കൊറോണ വൈറസിനെ കുറിച്ച്‌ തത്സമയം വിവരം അറിയാൻ വെബ്സൈറ്റ്

കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങൾ ഇനി ഈ വെബ്സൈറ്റിലൂടെ നിങ്ങളിലെത്തും . അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

എത്രപേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേർ മരിച്ചുവെന്നും എത്രപേരുടെ രോഗം ഭേദമായെന്നുമുള്ള വിവരങ്ങൾ ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയും. കൂടാതെ ഏതൊക്കെ രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റിലൂടെ അറിയാം.

ലോകത്ത് ഇതുവരെ 9,776 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചിട്ടുണ്ടെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. 213 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ 187 പേരുടെ രോഗം ഭേദപ്പെട്ടുവെന്നും വെബ്സൈറ്റില്‍ പറയുന്നു.

 https://gisanddata.maps.arcgis.com/