News
മലയാളത്തിലും ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കാന്‍ കേരള പൊലീസ്
കേരളാ പൊലീസിന്റെ ട്വിറ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ മലയാളത്തിലും ലഭ്യമാകും. നിലവിലുള്ള വെബ്‌സൈറ്റ്, ഫെയ്‌സ് ബുക്ക് സംവിധാനങ്ങള്‍ക്കു പുറമേയാണ് മലയാളത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കാന്‍ പോവുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇംഗ്ലീഷില്‍ നിലവിലുള്ള അക്കൗണ്ടിനു പുറമേയാണ് മലയാളത്തിലും അക്കൗണ്ട് തുടങ്ങാനുള്ള ശ്രമം. മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നതിലൂടെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയാനും നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉടന്‍ മറുപടി പറയാനും സാധിക്കും. ഫോട്ടോ, വീഡിയോ എന്നിവയും ട്വിറ്ററിലൂടെ ലഭ്യമാകും.