പുതിയ 2020 സുസുക്കി ഹയാബുസ ഇന്ത്യയില്‍ പുറത്തിറക്കി

സുസുക്കി 2020 ഹയാബുസയുടെ ഏറ്റവും പുതിയ ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കി. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡാറിങ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഹയാബുസ ഇറങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ ഉപഭോക്താക്കള്‍ക്ക് 2020 ഹയാബുസ ലഭിക്കുന്നതാണ്.

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് എല്ലാം പഴയ പതിപ്പില്‍ തന്നെയാണ്. 1340 സിസി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 197 ബിഎച്ച്‌പി പവറും 155 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.

സുരക്ഷയ്ക്കായി മുന്നില്‍ 310 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 260 എംഎം ഡിസ്‌ക് ബ്രേക്കുമാണ് ഹയാബുസയില്‍ ഉള്ളത്. പുതിയ സ്പോര്‍ട്ടി ഗ്രാഫിക്സും പുതിയ ബ്രേക്ക് കാലിപേഴ്സും ഹയാബുസയെ പഴയ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായിരിക്കും