പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര സ്‌കോര്‍പിയോ വരുന്നു

മഹീന്ദ്ര സ്‌കോര്‍പിയോ പുതിയ മാറ്റങ്ങളുമായി നിരത്തിലെത്താന്‍ ഒരുങ്ങുന്നു. തലയെടുപ്പുള്ള എസ്‌യുവിയായി ഇന്ത്യക്കാര്‍ക്ക് മുന്നിലെത്തിയ à´ˆ വാഹനം പലതവണ തലമുറ മാറ്റത്തിന് വിധേയമായിട്ടുണ്ട്. 2020-ഓടെ പുതിയ ഭാവത്തിലും പുത്തന്‍ കരുത്തിലും കൂടുതല്‍ ദൃഢമായ പ്ലാറ്റ്‌ഫോമിലും വീണ്ടും നിരത്തിലെത്താനൊരുങ്ങുകയാണ്. 

.കാഴ്ചയില്‍ മുന്‍തലമുറ മോഡലുകളെക്കാള്‍ വ്യത്യസ്തമായിരിക്കും പുതുതായി ഇറങ്ങുന്ന മോഡല്‍. ഗ്രില്ല്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ള ബമ്പർ, പ്രൊജക്ഷന്‍ ഹെഡ്ലാമ്ബ്, എല്‍ഇഡി ഫോഗ് ലാംപ് എന്നിവ മുന്‍വശത്തിന് പുതുമ നല്‍കുന്നതായിരിക്കും.

അതോടൊപ്പം ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന ഡാഷ്ബോര്‍ഡ് എന്നിവ ഇന്റീരിയറിനെ സമ്ബന്നമാക്കും. കംഫര്‍ട്ടബിള്‍ യാത്രയ്ക്കും കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ഇന്റീരിയറായിരിക്കും ഈ വാഹനത്തില്‍ ഉണ്ടാകുക.