ട്രാവൽ ഭീമൻ തോമസ് കുക്ക് തകര്‍ന്നടിഞ്ഞു

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഏജൻസികളിലൊന്നായ   à´¤àµ‹à´®à´¸àµ കുക്ക് പാപ്പരായി !. തകർച്ചയിൽ നിന്ന് രക്ഷപെടാന്‍ 178 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുളള കമ്പനി സ്വകാര്യ നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ ആവശ്യപ്പെട്ടിരുന്നു. 'കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടും, à´ˆ ചർച്ചകൾ കമ്പനിയുടെ പങ്കാളികളും പുതിയ നിക്ഷേപകരും തമ്മിലുള്ള കരാറിൽ കലാശിച്ചിട്ടില്ല ' തോമസ് കുക്ക് പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയെ രക്ഷപെടുത്താനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിർബന്ധിത ലിക്വിഡേഷനിലേക്ക് നീങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ബോർഡ് തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ട്രാവൽ കമ്പനിയുടെ തകർച്ചയെത്തുടർന്ന്, യുകെ സർക്കാർ 150,000 ടൂറിസ്റ്റുകളെ സൗജന്യമായി നാട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ വിമാനങ്ങള്‍ തയ്യാറാക്കി. 

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രട്ടീഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് പാപ്പരായതായി പ്രഖ്യാപിച്ചത്.