ഐഫോണ്‍ ഡിസൈനര്‍ ജോണി ഐവ് ആപ്പിളിനോട് വിടപറയുന്നു

ഐമാക് മുതല്‍ ഐഫോണ്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ ഡിസൈനര്‍ ജോണി ഐവ് (ജോനാതന്‍ ഐവ്) ആപ്പിള്‍ വിടുന്നു. ആപ്പിള്‍ ഗാഡ്ജറ്റുകളുടെ മുഖ്യ ശില്‍പ്പിയായി ജോണി സേവനമനുഷ്ടിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തോളമായി. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഐവ് രാജിക്കാര്യം വ്യക്തമാക്കിയത്. ഇതാണ് മാറി നില്‍ക്കാനുള്ള അനുയോജ്യമായ സമയമെന്നും, എന്നാല്‍ ആപ്പിളുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലവ്ഫ്രം എന്ന പേരില്‍ ഒരു പുതിയ ക്രിയേറ്റീവ് കമ്പനി ആരംഭിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. ആപ്പിളായിരിക്കും അതിന്‍റെ ആദ്യ ഉപഭോക്താവ്.

'ഡിസൈന്‍ ലോകത്തെ ഏകതാരമാണ് ജോണിയെന്നും ആപ്പിളിന്‍റെ പുനരുദ്ധാരണത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും' ആപ്പിളിന്‍റെ ചീഫ് എക്സിക്യൂട്ടീവ് à´Ÿà´¿à´‚ കുക്ക് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന മിടുക്കരായ ഡിസൈന്‍ ടീമിന്‍റെ കീഴില്‍ നടന്നുവരുന്ന à´šà´¿à´² സവിശേഷ പ്രോജക്ടുകളില്‍ തുടര്‍ന്നും അദ്ദേഹത്തിന്‍റെ സേവനം ഉണ്ടാകുമെന്നും à´Ÿà´¿à´‚ കുക്ക് വ്യക്തമാക്കി. 

90-കളുടെ തുടക്കത്തില്‍ കമ്പനിയെ രക്ഷപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് à´Ÿà´¿à´‚ കുക്ക് എടുത്തു പറഞ്ഞു. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്താണ് ഐമാക് വരുന്നത്. അതോടെയാണ് ആപ്പിളിന്‍റെ ഭാവി തെളിഞ്ഞത്. നിലവിലെ ഡിസൈന്‍ ടീംതന്നെ തുടരുമെന്നും, ആവശ്യ സന്ദര്‍ഭങ്ങളില്‍ ജോണിയുടെ സേവനം ഉറപ്പുവരുത്തുമെന്നും, ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. 

ജോണി ഐവിന്‍റെ രാജി വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ആപ്പിളിന്‍റെ വിപണി മൂല്യം ഏകദേശം 1% ഇടിഞ്ഞു.ഡിസൈനിങ് മാത്രമല്ല, മറ്റു നിരവധി മേഖലകള്‍ക്കൂടി ഒരുമിക്കുന്നതായിരിക്കും പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെന്ന് ഐവ് വ്യക്തമാക്കിയിട്ടുണ്ട്.