ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിൽ

ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എല്‍ ഡോറാഡോയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. രാജസ്ഥാനിലെ ചുരുവാണ് ഏറ്റവും കൂടുതല്‍ താപ നില രേഖപ്പെടുത്തിയിരിക്കുന്നത്. 48.9 ഡിഗ്രി സെലഷ്യസാണ് തിങ്കളാഴ്ച ഈ സ്ഥലത്തെ താപനില എന്നാണ് ഇന്ത്യന്‍ കാലവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എല്‍ ഡോറാഡോയുടെ കണക്കില്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് 50.3 ഡിഗ്രി സെലഷ്യസാണ്. റിപ്പോർട്ടിൽ പറയുന്ന ബാക്കി 4 സ്ഥലങ്ങള്‍ ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാനിലാണ്.

ചുരുവില്‍ ഇതിനകം തന്നെ ഉഷ്ണതരംഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. താര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് à´ˆ പ്രദേശം അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ഇവിടുത്തെ ആശുപത്രികളില്‍ സൂര്യഘാതം എല്‍ക്കുന്നവര്‍ക്കായി പ്രത്യേക എയര്‍ കണ്ടീഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുകയാണ്. 

തിങ്കളാഴ്ച മധ്യപ്രദേശ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. അതേ സമയം ജൂണ്‍ 6ന് മണ്‍സൂണ്‍ എത്തുന്നതോടെ ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.