വൈറ്റമിന്‍ ചേര്‍ത്ത പുതിയ പാലുമായി മില്‍മ

വൈറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ മില്‍മ വിപണിയിലിറക്കുന്നു. പാല്‍ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. മില്‍മ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനായും ഉടന്‍ തന്നെ വിപണിയിലെത്തും.

എറണാകുളം മേഖല പരിധിയിലെ തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വൈറ്റമിന്‍ ‍ ചേര്‍ത്ത പായക്കറ്റ് പാല്‍ വിപണിയിലെത്തുക. രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ പുതിയ ചുവട് വെയ്പ്പ്. പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുന്നത്.