തമിഴ്‌നാട്ടില്‍ ബൈക്ക് വാങ്ങിക്കുമ്പോൾ ഇനി ബിഐഎസ് സര്‍ട്ടിഫൈഡ് ഹെല്‍മറ്റ് നിർബന്ധം

തമിഴ്‌നാട്ടില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് നിലവാരത്തിലുള്ള ഹെല്‍മറ്റും നിർബന്ധം. ഇതു സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം നൽകി. ബൈക്ക് അപകടങ്ങളും അതേതുടര്‍ന്നുള്ള മരണങ്ങളും കൂടി വരുന്ന പശ്ചാത്തലത്തിലാണ് à´ˆ നിര്‍ദേശം. 

2018ല്‍ മാത്രം തമിഴ്‌നാട്ടില്‍ അപകടമരണങ്ങളുടെ 33 % ഇരുചക്രവാഹനയാത്രികരുടേതാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. തമിഴ്‌നാട്ടിലെ ഹെല്‍മറ്റ് നിര്‍മാതാക്കളുടെ സംഘടന ഈ തീരുമാനത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.