ബ്ലാക്ക് ഹോൾ പകര്‍ത്തിയ കാമറ വികസിപ്പിച്ചതിന് പിന്നില്‍ ഈ യുവ ശാസ്‌ത്രജ്ഞ

ബ്ലാക്ക് ഹോൾ പകര്‍ത്തിയ കാമറ വികസിപ്പിച്ചതിന് പിന്നില്‍  കേറ്റീ ബൗമന്‍ എന്ന യുവ ശാസ്‌ത്രജ്ഞയുടെ പരിശ്രമങ്ങൾ. ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ച ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പുകളുടെ അല്‍ഗോരിതം വികസിപ്പിച്ചത് à´ˆ എംഐടി ബിരുദധാരിയാണ്. ചരിത്രത്തിലാദ്യമായി തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍) ക്യാമറക്കണ്ണിലാക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ശാസ്ത്രലോകം.

ചിത്രം പുറത്തുവന്നതിന് ശേഷം ഇപ്പോള്‍ കേറ്റിസോഷ്യല്‍ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 2016ല്‍ നടത്തിയ ടെഡ് ടോക്കില്‍, 'ഹൗ ടു ടെയ്ക്ക് എ പിക്ച്ചര്‍ ഓഫ് എ ബ്ലാക്ക് ഹോള്‍' എന്നതിനെക്കുറിച്ച്‌ കേറ്റി വിശദീകരിച്ചിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിത്രം തയ്യാറാകുമെന്നും അന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ 'ഇന്റര്‍സ്‌റ്റെല്ലാറി'നെക്കുറിച്ചും അവര്‍ അന്നത്തെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചിരുന്നു.