ബ്ലാക്ക്ഹോളിന്‍റെ ചിത്രം പുറത്തു വിട്ട് ശാസ്ത്രലോകം

500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തത്തിന്റെ (ബ്ലാക്ക് ഹോൾ ) ചിത്രം ശാസ്ത്രജ്ഞർ പുറത്തു വിട്ടു. ഭൂമിയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ഈ ചരിത്രസംരംഭം വിജയിപ്പിച്ചെടുത്തത്. ഈ ശാസ്ത്രമുന്നേറ്റത്തിന്റെ വിശദാംശങ്ങൾ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുന്നത്. ഇവയ്ക്ക് പ്രകാശിക്കാൻ സാധിക്കില്ല. ഇത് ബഹിരാകാശത്തിലെ വലിയൊരു ചുഴിയാണ്. ഇതിന്റെ പരിധിയിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തമോ​ഗർത്തം വലിച്ചെടുക്കും. ഇവയുടെ സ്വാധീന മേഖലയ്ക്ക് പുറത്താണെങ്കിൽ വസ്തുക്കൾക്ക് ഭീഷണിയില്ല. തമോ​ഗർത്തങ്ങളുടെ സ്വാധീന പരിധിയെ ഇവന്റ് ഹൊറൈസന്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.