ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'ആമസോണ്‍ വിങ്‌സ്' പദ്ധതി

പ്രമുഖ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിംഗ്സ്' അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. ആമസോണിലെ പ്ലാറ്റ്‌ഫോമിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും ആമസോൺ വിംഗ്സ്  വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനും മറ്റുമായി  പ്രചാരണങ്ങൾ സംഘടിപ്പിക്കാന്‍ à´ˆ പദ്ധതിയിലൂടെ സാധിക്കും.

ഏറ്റവും കുറഞ്ഞ തുകയായ 50,000രൂപമുതൽ വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി  സമാഹരിക്കാം. ആമസോൺ സെല്ലെർമാരുടെ ഭാഗത്തുനിന്നും പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ ആമസോൺ സ്വീകരിച്ച്  ഷോർട്ട് ലിസ്റ്റ് ചെയ്യും. ക്യാമ്പയിന്റെ ആദ്യാവസാനം  കേറ്റോയിലെ വിദഗ്ധർ ആമസോൺ സെല്ലെർമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും. കാമ്പയിന്റെ വിജയത്തിനായി കേറ്റോയും ആമസോണും ആവശ്യമായ സഹായങ്ങൾ ആമസോൺ സെല്ലെർമാർക്ക്  നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.