ഓൺലൈൻ ഓർഡറുകളിലെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം ഇഡ്ഢലി

ഇന്ത്യയില്‍ ഓൺലൈനിലൂടെ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലിയെന്ന് കണക്കുകൾ. മാര്‍ച്ച് 30 ലെ ലോക ഇഡ്ഢലി ദിനം വരാനിരിക്കെയാണ് ഊബര്‍ ഈറ്റ്‌സ് കണക്ക് പുറത്തുവിട്ടത്. 

ബംഗളുരു,ചെന്നൈ,മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇഡ്ഢലി ഓര്‍ഡര്‍ ചെയ്യുന്നത്. ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബംഗളുരു നഗരമാണ്.  പകല്‍ 7നും 11.30 നും ഇടയിലാണ് ഓര്‍ഡര്‍ ടൈം. à´ˆ വർഷം മാര്‍ച്ച് പത്തിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇഡ്ഢലി ഓര്‍ഡര്‍ ലഭിച്ചതെന്നും ഊബര്‍ പറയുന്നു.