ഇന്ത്യയിലെ എഞ്ചിനീയര്‍മാരിൽ 80 ശതമാനം പേരും തൊഴിൽ ചെയ്യാന്‍ യോഗ്യരല്ലെന്ന് കണ്ടെത്തല്‍

ഇന്ത്യയിലെ 80 ശതമാനം വരുന്ന എഞ്ചിനീയര്‍മാരും വിജ്ഞാന സമ്പദ്‍വ്യവസ്ഥയില്‍ തൊഴില്‍ ചെയ്യാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട്. ആസ്പിരിംഗ് മൈന്‍ഡ്സ് തയ്യാറാക്കിയ 2019 ലെ വാര്‍ഷിക തൊഴില്‍ക്ഷമതാ സര്‍വേ റിപ്പോര്‍ട്ടിലാണ് à´ˆ കണ്ടെത്തല്‍. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ നൈപുണ്യമുളളവര്‍ കേവലം 2.5 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ നൈപുണ്യമുളള എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍ പര്യാപിതമല്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഉയര്‍ന്നു വരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയത്തക്ക തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്.