90 കോടി ജനങ്ങൾക്കുള്ള മഷി തയ്യാറാക്കി മൈസൂര്‍ പെയിന്‍റ്സ് ആന്‍ഡ് വാർണിഷ് ലിമിറ്റഡ്

ഇന്ത്യയിലെ 90 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ മഷി തയ്യാറാക്കുകയാണ് മൈസൂര്‍ പെയിന്‍റ്സ് ആന്‍ഡ് വാർണിഷ് ലിമിറ്റഡ് (എം.പി.വി.എല്‍). വോട്ട് ചെയ്യുന്നതിന് മുന്‍പ് കൈയില്‍ പുരട്ടേണ്ടുന്ന മഷിയാണ് ഈ സ്ഥാപനം തയ്യാറാക്കുന്നത്.

1962 ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മഷി വിതരണം ചെയ്യുന്നത് എംപിവിഎല്‍ ആണ്. എന്നാൽ ഈ വര്‍ഷം ഉല്‍പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ഏതാണ്ട് 26 ലക്ഷം മഷിക്കുപ്പിയാണ് പൊതു തെരഞ്ഞെടുപ്പിനായി സ്ഥാപനം കമ്മീഷന് നിര്‍മിച്ച്‌ നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ നാല് ലക്ഷം കൂടുതല്‍ മഷിയാണ് ഈ വര്‍ഷം അധികമായി ഉല്‍പാദിപ്പിച്ചത്. 26 ലക്ഷം മഷിക്കുപ്പിക്ക് 33 കോടി രൂപയാണ് ആകെ വില.