വേൾഡ് വൈഡ് വെബിന് 30 വയസ്സ്

വേൾഡ് വൈഡ് വെബിന് ഇന്ന് 30 വയസ് തികയുന്നു. ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ à´Ÿà´¿à´‚ ബർണേഴ്സ്-ലീ 1989 മാർച്ച് 12നാണ് വേൾഡ് വൈഡ് വെബ്(WWW) കണ്ടെത്തുന്നത്. ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായി ഇത് മാറി. ഇന്റര്‍നെറ്റ് സംവിധാനത്തിലെ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് വേള്‍ഡ് വൈഡ് വെബ്. 

ജനീവയിലെ CERN-ലെ സഹപ്രവർത്തകർക്കൊപ്പമാണ് ഈയൊരു കണ്ടുപിടിത്തം നടത്തിയത്. 1990 മാർച്ചിൽ വേൾഡ് വൈഡ് വെബ് ലോകത്തെ തന്നെ ആദ്യ വെബ് ബ്രൌസർ എന്ന നിലയ്ക്ക് ടിം ബർണേഴ്സ് ലീയും കൂട്ടരും ആവിഷ്കരിച്ചു. വേൾഡ് വൈഡ് വെബിന്‍റെ 30-ാം വാർഷികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലോകത്തെങ്ങുമുള്ള ജനങ്ങൾ.