ഗ്ലോബൽ വെല്‍നെസ്സ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനം നേടി കാനഡ

ജീവിത നിലവാരത്തിന്റെയും മികച്ച ഭൗതിക സാഹചര്യങ്ങളുടെയും സൂചികയില്‍ ഒന്നാം സ്ഥാനവുമായി കാനഡ. 'ലെറ്റര്‍ വണ്‍' എന്ന സ്ഥാപനം 151 രാജ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് ശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. റിപ്പോർട്ടിൽ അമേരിക്കക്ക് മുപ്പത്തിയേഴാം സ്ഥാനവും, സൗത്ത് ആഫ്രിക്കയ്ക്ക് അവസാന സ്ഥാനവുമാണുള്ളത്.