ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് റിച്ചാർഡ് ബ്രാൻസൺ

വിർജിൻ ഗ്രൂപ്പിന്റെ മേധാവിയും ശതകോടീശ്വരനുമായ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിർജിൻ ഗാലക്ടിക് കമ്പനിയുടെ സ്‌പേസ്‌ഷിപ്പിലാണ് ബഹിരാകാശത്തേക്ക് പറക്കുന്നത്. 

ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ 50-ാം വാർഷികമായ ജൂലൈ 20 നാണ് ബ്രാൻസൺ à´ˆ ദൗത്യം പ്ലാൻ  ചെയ്തിരിക്കുന്നത്. ഈയിടെ ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

ഇലോൺ മസ്കിന്റെ സ്പേസ്എക്സ് 2023-ൽ ഒരു ജാപ്പനീസ് ശതകോടീശ്വരനെ സ്പേസിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനേക്കാൾ ദൈർഘ്യവും ചെലവും കുറഞ്ഞ മിഷൻ ആണ് വിർജിൻ ഗാലക്ടിക്കിന്റേത്.