ചന്ദ്രന്‍റെ മറുവശത്ത് പര്യവേഷണ വാഹനം ഇറക്കി ചൈന

ചന്ദ്രോപരിതലത്തില്‍ പരിവേഷണ വാഹനം ഇറക്കി ചൈന ചരിത്രം സൃഷ്ടിച്ചു. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ചന്ദ്രന്‍റെ ഇരുണ്ട മേഖലയിലാണ് ചൈനയുടെ ചാങ് à´‡-4 എന്ന പേടകം ഇറങ്ങിയത്. ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്‍റെ മണ്ണ് സ്പർശിച്ചത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ആവേശം പകരുന്നതാണ് à´ˆ നേട്ടം. 

ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന്‍ ആണ് ഈ വാഹനം നിര്‍മ്മിച്ചത്. വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം ഏറെ വെല്ലുവിളികളാണ് സൃഷ്ടിക്കാൻ പോകുന്നത്. മറ്റൊരു ബഹിരാകാശ ശക്തികളും ഇതുവരെ പരിവേഷണം നടത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ വലിയൊരു നേട്ടമായാണ് ഈ സംഭവത്തെ ശാസ്ത്രലോകം കാണുന്നത്.