ഇന്ത്യയിലെ ആദ്യത്തെ സോളാർ പെട്രോള്‍ പമ്പ്

സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്ധന ഔട്ട്‍ലെറ്റ് അങ്കമാലിയില്‍ തുറന്നു. പൂർണമായും സോളാർ ഊർജ്ജത്തിന്റെ സഹായത്തോടെയാണ് പമ്പ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് à´ˆ ഔട്ട്‍ലെറ്റ് അങ്കമാലി പൊങ്ങത്ത് തുറന്നത്. 

ഇന്ത്യയിലെ തന്നെ ഐ.ഒ.സിയുടെ കീഴിലുള്ള പമ്പുകളിൽ സ്ഥല സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും കൊണ്ട് ഏറെ മുന്നിലാണ് പൊങ്ങം സൗരോര്‍ജ പെട്രോള്‍ പമ്പ് . 2.72 ഏക്കറില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ ഔട്ട് ലെറ്റ് പരിസ്ഥിതി സൗഹൃദപരമാണ്. പ്രതിമാസം 332 കിലോലിറ്റർ പെട്രോളും 954 കിലോലിറ്റർ ഡീസലും പൊങ്ങത്തെ ഔട്ട്‍ലെറ്റിൽ നിന്നും വിൽപ്പന നടത്തുന്നുണ്ട്. ഇന്ധന വിൽപ്പന എന്നതിലുപരിയായി ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുക എന്നതുകൂടി ലക്ഷ്യമിട്ടാണ് ഐഒസി പൊങ്ങം ഔട്ട് ലെറ്റ് നവീകരിച്ചത്.