കൊച്ചി വാട്ടര്‍ മെട്രോ 2019 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകും

2019 ഡിസംബറില്‍ കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുമെന്ന് കെഎംആര്‍എല്‍. നൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകള്‍ പദ്ധതിക്കായി വാങ്ങും. കൊച്ചി നഗര ഗതാഗത രംഗത്ത് വലിയ ഒരു മാറ്റത്തിന് വഴിതെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്.

à´ˆ വർഷം ഡിസംബറിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ  കൊച്ചിയിൽ ജലമാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതിനായി മറ്റൊരു കമ്പനി രൂപീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.