ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ മുഴുവന്‍ ഫ്ലോറും ബുക്ക് ചെയ്യല്‍'; സി ജെ റോയിയെക്കുറിച്ച് തമ്പി ആന്‍റണി

റോയിയുടെ മരണത്തെക്കുറിച്ച് നടൻ തമ്പി ആന്‍റണി 

കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെ നടുക്കിയ ഒന്നായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയ്‍യുടെ മരണം. ജനുവരി 30 ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയത്. ഇപ്പോഴിതാ സി ജെ റോയ്‍യെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടന്‍ തമ്പി ആന്‍റണി. സോഷ്യല്‍ മീഡിയയിലൂടെയാണ് തമ്പി ആന്‍റണിയുടെ കുറിപ്പ്.



തമ്പി ആന്‍റണിയുടെ കുറിപ്പ്

സി ജെ റോയിയുടെ പതനം!


“ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടും”