അന്ന് ഐഫോണിന് പകരം വെള്ളി വാങ്ങിയിരുന്നെങ്കിൽ നിങ്ങള്‍ ഇന്ന് ലക്ഷാധിപതി!
ഐഫോൻ 17 പ്രോ ലോഞ്ച് ചെയ്‌ത ദിവസത്തെ വെള്ളി വില
ആപ്പിൾ ഐഫോൺ 17 പ്രോ 2025 സെപ്റ്റംബർ 19-നാണ് പുറത്തിറക്കിയത്. ലോഞ്ച് സമയത്ത് ഐഫോണ്‍ 17 പ്രോയുടെ ഇന്ത്യയിലെ വില 1,34,900 രൂപയായിരുന്നു. ആപ്പിളിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വന്നപ്പോൾ തന്നെ ടെക് പ്രേമികൾ ഏറെയത് വാങ്ങി. അതേസമയത്ത് ഒരു കിലോ വെള്ളിയുടെ വില ഏകദേശം 1,30,000 രൂപയായിരുന്നു. അതായത്, അന്ന് ഐഫോണ്‍ 17 പ്രോയുടെ സ്ഥാനത്ത് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കിലോ വെള്ളി വാങ്ങാമായിരുന്നു.
വില വർധനവിലെ താരതമ്യം
ഐഫോൺ 17 പ്രോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോൾ വില 1,34,900 രൂപയായിരുന്നു എന്ന് പറഞ്ഞല്ലോ, അന്ന് ഒരു കിലോ വെള്ളിയുടെ വില 1,30,000 രൂപയും. എന്നാലിപ്പോള്‍ ഒരു കിലോ വെള്ളിയുടെ വില 3,87,000 രൂപയായി ഉയർന്നിരിക്കുകയാണ്. അതായത്, ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് വെള്ളിയുടെ വിലയിലുണ്ടായത് ഏകദേശം മൂന്നിരട്ടി വർധനവ്. എന്നാൽ അന്ന് വാങ്ങിയ ഐഫോൺ 17 പ്രോ ഇന്ന് വിറ്റാൽ 80,000 രൂപ ലഭിച്ചാല്‍