പുതിയ റുപേ ക്രെഡിറ്റ് കാർഡുമായി ഗൂഗിൾ പേ; ഇൻസ്റ്റന്റ് ക്യാഷ് ബാക്ക്, ഇ.എം.ഐ തിരിച്ചടവ് അടക്കം നിരവധി ഫീച്ചറുകൾ
ജനപ്രിയ യു.പി.ഐ പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ, കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ആക്സിസ് ബാങ്ക്, റുപേ നെറ്റ് വർക് എന്നിവയുമായി സഹകരിച്ചാണ് കാർഡ് പുറത്തിറക്കിയത്. ആഗോള തലത്തിൽ തന്നെ ഗൂഗിൾ ആദ്യമായി പുറത്തിറക്കുന്ന ക്രെഡിറ്റ് കാർഡാണിത്. മെർച്ചന്റ് പേയ്മെന്റുകൾക്ക്, യു.പി.ഐയുമായി ലിങ്ക് ചെയ്ത് ഇത് ഉപയോഗിക്കാൻ സാധിക്കും
ഇൻസ്റ്റന്റ് ക്യാഷ് ബാക്ക്/റിവാർഡ് എന്നിവ ഈ കാർഡിന്റെ പ്രത്യേകതയാണ്. പൊതുവെ ക്യാഷ് ബാക്ക്/റിവാർഡ് എന്നിവ ക്രെഡിറ്റ് സൈക്കിൾ അല്ലെങ്കിൽ മാസത്തിന്റെ അവസാനം ക്രെഡിറ്റ് ചെയ്തു നൽകുന്ന ഇൻഡസ്ട്രി രീതികളിൽ നിന്ന് വ്യത്യസ്തമാണിത്.
നിങ്ങളുടെ റിവാർഡ് ഉപയോഗിക്കുന്ന രീതിയിലാണ് ഞങ്ങൾ പുതുമ കൊണ്ടു വന്നിരിക്കുന്നത്. എല്ലാ വിനിമയങ്ങളിലും ഇൻസ്റ്റന്റായി റിവാർഡുകൾ നേടാനും, തൊട്ടടുത്ത വിനിമയത്തിൽ അത് ഉപയോഗപ്പെടുത്താനും സാധിക്കും" - ഗൂഗിൾ സീനിയർ ഡയറക്ടർ & പ്രൊഡക്ട് മാനേജർ ശരത് ബുലുസു പറഞ്ഞു.