ഇത്തരം ഫണ്ടുകൾ തിരഞ്ഞെടുത്ത് പൈസ കളയല്ലേ ! ഒരു വർഷം കൊണ്ട് 10% ഇടിഞ്ഞ 4 മ്യൂച്ചൽ ഫണ്ടുകൾ

മ്യൂച്ചൽ ഫണ്ടുകളും ഓഹരികൾ പോലെ ലാഭവും നഷ്ടവും തരാറുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 10 ശതമാനത്തോളം ഇടിഞ്ഞ സ്മാൾ ക്യാപ് ഫണ്ടുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.മിറെ അസെറ്റ് നിഫ്റ്റി സ്മാൾ ക്യാപ് 250 മൊമെന്റം ക്വാളിറ്റി 100 ഇ ടി എഫ് എഫ് ഐ എഫ്

ഇതൊരു പാസ്സീവ് സ്മാൾ ക്യാപ് ഫണ്ടാണ്. കഴിഞ്ഞ 12 മാസ കാലയളവിൽ 12.56% നഷ്ടമാണന് ഫണ്ട് റിപ്പോർട്ട് ചെയ്തത്. നിലവിൽ 211 കോടി രൂപയുടെ കൈകാര്യ ആസ്തിയാണ് ഫണ്ടിനുള്ളത്. എക്സ്പെൻസ്‌ റേഷ്യോ 0.14 ശതമാനമാണ്. ഫിനാൻഷ്യൽ സർവീസ്, ടെക്ക്നോളജി പോലുള്ള സെക്ടറുകളായിലാണ് ഫണ്ട് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. ഫണ്ടിൽ ഏറ്റവും കുറഞ്ഞത് 99 രൂപ മുതൽ എസ് ഐ പി തുടങ്ങാൻ സാധിക്കും.

ഡി എസ് പി നിഫ്റ്റി സ്മാൾ ക്യാപ് 250 ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ട്

ഫണ്ട് ഒരു വർഷത്തിനിടെ 11.76 ശതമാനത്തിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഫണ്ടിൽ 100 രൂപ മുതൽക്കാണ് എസ് ഐ പി തുടങ്ങാൻ സാധിക്കുക. നിലവിൽ 276 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. എക്സ്പെൻസ്‌ റേഷ്യോ 0.15 ശതമാനമാണ്.

ടാറ്റ സ്മാൾ ക്യാപ് ഫണ്ട്

ഫണ്ടിന് 4 സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിട്ടുള്ളത്. ഈ സ്മാൾ ക്യാപ് ഫണ്ട് കഴിഞ്ഞ ഒരു വർഷം കൊണ്ട് 10.92 ശതമാനത്തിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഫണ്ടിൽ 100 രൂപ മുതൽ എസ് ഐ പി തുടങ്ങാൻ സാധിക്കും. ഫണ്ട് 11637 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. എക്സ്പെൻസ്‌ റേഷ്യോ 0.33 ശതമാനമാണ്. ആനന്ദ് റാത്തി, സി ഡി എസ് എൽ, ഐ ഇ എക്സ് പോലുള്ള ഓഹരികൾക്കാണ് കൂടുതൽ മുൻതൂക്കം നൽകുന്നത്.

എൽഐസി എംഎഫ് സ്മാൾ ക്യാപ് ഫണ്ട്

ഫണ്ട് ഒരു വർഷത്തിനിടെ 10.28 ശതമാനത്തിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഫണ്ടിൽ ഏറ്റവും കുറഞ്ഞത് 200 രൂപ മുതൽ എസ് ഐ പി തുടങ്ങാൻ സാധിക്കും. കഴിഞ്ഞ 5 വർഷ കാലയളവിൽ ഫണ്ട് 25 ശതമാനത്തിന്റെ സി എ ജി ആർ വളർച്ച നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കു പ്രകാരം 632 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. എക്സ്പെൻസ്‌ റേഷ്യോ 1.02 ശതമാനമാണ്. 10 സെക്ടറുകളിലായി 76 ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുള്ളത്. അപ്പോളോ മൈക്രോ സിസ്റ്റംസ്, അവളൊന്നു ടെക്ക്നോളജിസ്, സിർമ എസ് ജി എസ്, മനോരമ ഇൻഡസ്ട്രീസ് പോലുള്ള ഓഹരികൾക്കാണ് ഫണ്ട് കൂടുതൽ വെയിറ്റേജ് നൽകിയിട്ടുള്ളത്. ഫണ്ടിന്റെ 45 ശതമാനം മിഡ്ക്യാപ് സെഗ്‌മെന്റിലും, 42 ശതമാനം സ്മാൾ ക്യാപ് സെഗ്‌മെന്റിലും, 12 ശതമാനം ലാർജ് ക്യാപ് സെഗ്‌മെന്റിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.