അംബാനിയുടെ 15000 കോടിയുടെ ആന്റിലിയ; ജോലി കിട്ടണമെങ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ കടമ്പകൾ, ലക്ഷങ്ങളുടെ ശമ്പളം
നാളുകളായി ഇന്ത്യയിലെയെന്നല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികൻ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ആ വ്യക്തി. അദ്ദേഹത്തിന്റെ സ്വപ്ന ഭവനമായ, 15,000 കോടി രൂപയുടെ മൂല്യമുള്ള ആന്റിലിയ (Antillia), ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ അത്യാഡംബര വസതികളിൽ ഒന്നാണ്. ഇവിടെ ജോലി ചെയ്യുന്നവർക്ക് പോലും ലക്ഷങ്ങളാണ് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ആന്റിലിയയിൽ വെറുതെയങ്ങ് ഒരു ജോലി ലഭിക്കുകയുമില്ല.
ആന്റിലിയ എന്ന നിർമിതി
2010 വർഷത്തിലാണ് ആന്റിലിയയുടെ നിർമാണം പൂർത്തിയാകുന്നത്. ചെറിയ തോതിലുള്ള ഭൂകമ്പത്തെ ഉൾപ്പെടെ ചെറുക്കുന്ന നിർമിതിയാണിത്. എന്നാൽ ഈ മഹാ സൗധം മാനേജ് ചെയ്യാൻ ഉയർന്ന പരിശീലനം ലഭിച്ച ആളുകളെ പ്രത്യേകമായി നിയമിക്കേണ്ടതുണ്ട്
.പാചകക്കാർ, ക്ലീനിങ് സ്റ്റാഫ്സ്, കുടുംബാംഗങ്ങളുടെ വ്യക്തിഗത സഹായികൾ, സുരക്ഷാ ജീവനക്കാർ എന്നിവർക്കെല്ലാം ആന്റിലിയ എന്ന അൾട്രാ ലക്ഷ്വറി ഭവനം മാനേജ് ചെയ്യുന്നതിൽ വലിയ പങ്കുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അംബാനിയുടെ പേഴ്സണൽ ഡ്രൈവർക്ക് പ്രതിമാസം 2 ലക്ഷം രൂപയാണ് വേതനം ലഭിക്കുന്നത്. ഇത് പല സീനിയർ കോർപറേറ്റ് എക്സിക്യൂട്ടീവുകളുടെ ശമ്പളത്തേക്കാൾ വലുതാണ്.