Business
അംബാനിയുടെ മോഹം നടപ്പില്ല'; ജിയോയ്ക്കെതിരെ ആപ്പിൾ, ആമസോൺ, മെറ്റ ഉൾപ്പെടെയുള്ള യു.എസ് കമ്പനികൾ
ഇന്ത്യൻ ടെലികോം വിപണിയിൽ ഒരു കൊടുങ്കാറ്റായിട്ടാണ് ജിയോ ആഞ്ഞടിച്ചത്. ഇതിലൂടെ ഇന്റർനെറ്റിന്റെ ജനാധിപത്യവൽക്കരണം സാധ്യമായി. നിലവിൽ രാജ്യത്ത് ടെലികോം വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജിയോയാണ്. എന്നാൽ ഇപ്പോൾ സ്പെക്ട്രം അലോക്കേഷനുമായി ബന്ധപ്പെട്ട് ജിയോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് ആപ്പിൾ , ആമസോൺ ഉൾപ്പെടെയുള്ള ആഗോള ഭീമൻമാരാണ്.
റിലയൻസ് ജിയോ , വോഡഫോൺ ഐഡിയ എന്നിവരുടെ 6GHz സ്പെക്ട്രം ഡിമാൻഡിനെതിരെയാണ് ആപ്പിൾ, ആമസോൺ, സിസ്കോ, മെറ്റ, എച്ച്.പി, ഇന്റൽ കോർപ്പറേഷൻ എന്നിവ ഒരുമിച്ച് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ട് 6 ഗിഗാഹെർട്സ് (6GHz) ബാൻഡ് അനുവദിക്കണമെന്നാണ് ജിയോയും, വോഡഫോണും ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പകരം വൈ-ഫൈ സേവനങ്ങൾക്ക് മുഴുവനായി 6GHz ബാൻഡ് അനുവദിക്കണമെന്നാണ് യു.എസ് ടെക് കമ്പനികളുടെ ആവശ്യം