Gold: സെബിയുടെ മുന്നില്‍ മുറവിളി! 'തങ്ങളെ കൂടി പരിഗണിക്കണമെന്ന്' ഡിജിറ്റല്‍ ഗോള്‍ഡ് കമ്പനികള്‍; എന്താണ് പ്രശ്‌നം
Digital Gold Companies Need SEBI Regulation: ആഗോള, പ്രാദേശിക വിപണികളിലെ സ്വര്‍ണ്ണവില കുതിപ്പില്‍ കനക സിംഹാസത്തില്‍ അമര്‍ന്ന് രാജ്യത്തെ ഡിജിറ്റല്‍ ഗോള്‍ഡ് കമ്പനികള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയായിരുന്നു ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ഉപയോക്താക്കള്‍ക്കുള്ള ജാഗ്രത നിര്‍ദേശം.ഡിജിറ്റല്‍ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ സെബിയുടെ നിയന്ത്രണത്തില്‍ വരുന്നതല്ലെന്നും, സെക്യൂരിറ്റികളായോ, കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ ഇവ നിയന്ത്രിക്കപ്പെടുന്നില്ലെന്നും സെബി വ്യക്തമാക്കിയിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ സെബിയുടെ അധികാരപരിധിക്ക് പുറത്താണെന്ന വെളിപ്പെടുത്തല്‍ പല നിക്ഷേപകര്‍ക്കും ഒരു ഷോക്കായിരുന്നു.
സെബി നിയന്ത്രിത സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന യാതൊരു നിക്ഷേപക- സംരക്ഷണവും ഡിജിറ്റല്‍ ഗോള്‍ഡിന് ലഭിക്കില്ലെന്ന് പറയാതെ പറയുകയാണ് സെബി ചെയ്തത്. ഡിജിറ്റല്‍ കമ്പനികള്‍ നിക്ഷേപകരില്‍ നിന്നു ലഭിക്കുന്ന നിക്ഷേപത്തിന് ആനുപാതികമായി സ്വര്‍ണ്ണം ലോക്കറുകളില്‍ സൂക്ഷിക്കുന്നുണ്ടോയെന്നും, കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു.
അതെ, രാജ്യത്തെ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം കുറയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍
ഡിജിറ്റല്‍ സ്വര്‍ണ്ണ ദാതാക്കളെ തങ്ങളുടെ പരിധിയിലോ, മറ്റേതെങ്കിലും ഔദ്യോഗിക നിയന്ത്രണ സംവിധാനത്തിലോ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെബിക്ക് കത്തെഴുതിയിരിക്കുകയാണ് ഇന്ത്യ ബുള്ളിയന്‍ & ജുവലേഴ്സ് അസോസിയേഷന്‍ (IBJA).