എസ്ബിഐ മുതൽ ഐഡിഎഫ് സി ബാങ്ക് വരെ: 10 ബാങ്കുകൾ കാർ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് അറിയാം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉള്ള പൊതുവായ ചില സ്വപ്നങ്ങളുണ്ട്. അതിലൊന്നാണ് സ്വന്തമായ വീട്, സ്വന്തമായ കാർ. കാർ എന്ന സ്വപ്നം അത്ര വിദൂരത്തല്ല. കാരണം ഇന്ന് കമ്പനികൾ ധാരാളം ഓഫറുകൾ നൽകുന്നുണ്ട്. ഒപ്പം കാർ വായ്പയുടെ കാലാവധി ഭവന വായ്പയെ അപേക്ഷിച്ച് കുറവാണ്. കാർ എടുക്കാൻ താല്പര്യമുള്ള ആളുകൾ സാധാരണ ഡീലർഷിപ്പ് ഓഫറുകൾ കുറിച്ച് ബോധവൻമാരാകും. എന്നാൽ ബാങ്കുകൾ നൽകുന്ന പലിശയെ കുറിച്ച് അത്ര അറിവുണ്ടാകണമെന്നില്ല. വിവിധ ബാങ്കുകൾ കാർ വായ്പയ്ക്ക് ഈടാക്കുന്ന പലിശ എത്രയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. ബാങ്ക് ബസാർ.കോം പുറത്തു വിട്ട കണക്കു പ്രകാരം 10 ലക്ഷം രൂപ വരെ എടുക്കുന്ന കാർ വായ്പക്ക് 7.85 ശതമാനം മുതൽ 9.99 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. കാലാവധി 5 വർഷമാണ്.

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 7.85 ശതമാനത്തിന്റെ പലിശയാണ് ഈടാക്കുന്നത്. 5 വർഷ കാലയളവിലേക്ക് 10 ലക്ഷം രൂപ വായ്‍പയെടുത്താൽ 20205 രൂപയാണ് പലിശയായി വരിക.

യൂണിയൻ ബാങ്ക് 7 .9 ശതമാനത്തിന്റെ പലിശയാണ് ചുമത്തിയിരിക്കുന്നത്. 5 വർഷ കാലയളവിലേക്ക് 20229 രൂപ വരെ പലിശയായി നൽകേണ്ടി വരും.

ഐ ഡി ബി ഐ ബാങ്ക് 10 ലക്ഷം രൂപയ്ക്ക് 5 വർഷ കാലയളവിൽ 7 .95 ശതമാനം പലിശയാണ് ഈടാക്കുന്നത്. പ്രതി മാസം 20252 രൂപ പലിശ വരും.

ബാങ്ക് ഓഫ് ബറോഡ ഈടാക്കുന്നത് 8 .15 ശതമാനം പലിശയാണ്. പ്രതി മാസം 20348 രൂപയുടെ പലിശ 10 ലക്ഷം രൂപയ്ക്ക് നൽകണം.

കാനറ ബാങ്ക് കാർ വായ്പക്ക് 8 .2 ശതമാനം പലിശയാണ് നിശ്ചയിച്ചിരിക്കുന്നത്. 5 വർഷ കാലയളവിലേക്ക് 20372 രൂപയാണ് പലിശയായി വരുന്നത്.

ഐ സി ഐ സി ഐ ബാങ്ക് 8 .5 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. 10 ലക്ഷം രൂപയ്ക്ക് 5 വർഷ കാലയളവിൽ കാർ വായ്പ എടുത്താൽ ഒരു മാസം 20517 രൂപ പലിശയായി അടക്കണം.

എസ്ബിഐ പുതിയ കാർ വായ്പകൾക്ക് 8.75 ശതമാനമാണ് പലിശ തീരുമാനിച്ചിരിക്കുന്നത്. 5 വർഷ കാലയളവിൽ 10 ലക്ഷം രൂപയ്ക്ക് ഇ എം ഐ 20638 രൂപയാണ് ഈടാക്കുക.

ആക്സിസ് ബാങ്ക് 8.8 ശതമാനം വരെ പലിശ ചുമത്തുന്നുണ്ട്. 5 വർഷ കാലയളവിലേക്കാണ് പലിശ ഈടാക്കുന്നത്. ഇ എം ഐ 20661 രൂപയാകും.

എച്ച് ഡി എഫ് സി ബാങ്ക് ഉയർന്ന പലിശയാണ് തീരുമാനിച്ചിരിക്കുന്നത്. 9.4 ശതമാനമാണ് ബാങ്കിന്റെ പലിശ. ഒരു മാസം 10 ലക്ഷം രൂപയ്ക്ക് 20953 രൂപ ഇ എം ഐ ഈടാക്കുന്നു.

ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് 9.99 ശതമാനം പലിശയാണ് 5 വർഷ കാലയളവിലേക്ക് തീരുമാനിച്ചിരിക്കുന്നത്. പ്രതി മാസം 21242 രൂപ ഇ എം ഐ വരും.