Business
ബ്രിട്ടാണിയ സിഇഒ വരുൺ ബെറി രാജിവച്ചു; ഓഹരികളിൽ ഇടിവ്...
മുംബൈ ∙ ബ്രിട്ടാണിയ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറും സിഇഒയുമായ വരുൺ ബെറി രാജിവച്ചു. രക്ഷിത് ഹർഗാവയെ കമ്പനി എംഡിയും സിഇഒയുമായി നിയമിച്ചു. ഡിസംബർ 15നു അദ്ദേഹം ചുമതലയേറ്റെടുക്കുമെന്ന് ബ്രിട്ടാണിയ ഓഹരി വിപണികൾക്കു സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി.നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ എൻ.വെങ്കടരാമാനായിരിക്കും ഇക്കാലയളവിൽ ചുമതല. 2013ലാണ് വരുൺ ബ്രിട്ടാണിയയിലെത്തുന്നത്. കഴിഞ്ഞ മേയിലാണ് കമ്പനിയുടെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്....
അതേസമയം, വരുണിന്റെ രാജിയുടെ പശ്ചാത്തലത്തിൽ ഇന്ന് ബ്രിട്ടാണിയ ഓഹരികൾ ഒരുവേള 6% വരെ ഇടിഞ്ഞു.നിലവിൽ ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കുശേഷമുള്ള സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 3.46% താഴ്ന്ന് 5,922 രൂപയിലാണ്.