ആകാശത്തെ 5 സ്റ്റാർ ഹോട്ടൽ: അദാനിയുടെ 1000 കോടിയുടെ ആഡംബര വിമാനം

അദാനി ₹1000 കോടിക്ക് ബോയിങ് 737–8 ബിബിജെ മാക്സ് ബിസിനസ് ജെറ്റ് സ്വന്തമാക്കി.

സ്വിറ്റ്സർലൻഡിൽ നിർമ്മിച്ച ₹35 കോടി വിലയുള്ള ഇന്റീരിയറോടു കൂടി ‘ആകാശത്തെ 5 സ്റ്റാർ ഹോട്ടൽ’ എന്നുപോലും വിശേഷിപ്പിക്കപ്പെടുന്നു.

ഒറ്റപറക്കലിൽ 11,770 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഈ ജെറ്റ് കർണാവതി ഏവിയേഷന്റെ ഏറ്റവും വിലകൂടിയ വിമാനമാണ്മുംബൈയിലെ പുതിയ നവീ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ലാൻഡ് ചെയ്തത് അദാനിയുടെ പുതിയ ബോയിങ് 737–8 ബിബിജെ മാക്സ് വിമാനമാണ്. ഏകദേശം ₹1000 കോടി ചെലവിലാണ് ഈ ബിസിനസ് ജെറ്റ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

വിമാനത്തിന്റെ ആഡംബര ഇന്റീരിയർ സ്വിറ്റ്സർലൻഡിൽ നിർമ്മിച്ചതും ഏകദേശം ₹35 കോടി രൂപ ചെലവഴിച്ചതുമാണ്. കിടപ്പുമുറി, ബാത്ത്‌റൂം, കോൺഫറൻസ് റൂം, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയ ഈ ജെറ്റിനെ ‘ആകാശത്തെ 5 സ്റ്റാർ ഹോട്ടൽ’ എന്നുപോലും വിശേഷിപ്പിക്കുന്നുവിമാനത്തിന് രണ്ട് CFMI LEAP-1B എൻജിനുകളാണ് കരുത്ത്, ഒറ്റപറക്കലിൽ 11,770 കിലോമീറ്റർ ദൂരം മറികടക്കാനുള്ള ശേഷിയുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്ന് അഹമ്മദാബാദിലേക്ക് നിർത്താതെ 6,300 കിലോമീറ്റർ പറന്നാണ് പുതിയ വിമാനം എത്തിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന്റെ കർണാവതി ഏവിയേഷനു ഇപ്പോൾ 10 ബിസിനസ് ജെറ്റുകളുണ്ട്, അതിൽ ഏറ്റവും വിലകൂടിയതും ആഡംബരവുമായതാണ് ഈ പുതിയ ബോയിങ് 737–8 ബിബിജെ...